ഫെസ്ററിവലിന്റെ ഭാഗമായി വിവിധ വിഷയങ്ങളെക്കുറിച്ച് പാനല്‍ ചര്‍ച്ചകള്‍, സാംസ്കാരിക പ്രദര്‍ശനങ്ങള്‍, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ എന്നിവ ഉണ്ടാകും.
അഞ്ച് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളില്‍ നിന്നുള്ള ഉപദേശകര്‍, അംബാസഡര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ മലയാളി ഫെസ്ററിവലില്‍ പങ്കെടുക്കും.
വ്യാപാരം, നിക്ഷേപം, ആഘോഷം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫെസ്ററിവല്‍ പാരമ്പര്യത്തെ ആധുനിക അവസരങ്ങളുമായി സംയോജിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഫെസ്ററിവല്‍ ഡയറക്ടറും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല മഞ്ചേരി പറഞ്ഞു.
ഫെസ്ററിവലില്‍ ആഗോള വ്യാപാര, നിക്ഷേപ സമ്മേളനം, മിസ് ഗ്ളോബല്‍ മലയാളി മത്സരം, ആഗോള മലയാളി രത്ന അവാര്‍ഡുകള്‍ 2025, ആഗോള മലയാളി ബോട്ട് റേസ് എന്നിവയുള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും.

Comments: